മുത്തങ്ങയില്‍ ഏറ്റുമുട്ടലില്‍ അഞ്ച് മരണം
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിച്ചു. നാല് ആദിവാസികളും ഒരു പൊലീസുകാരനുമാണ് മരിച്ചത്.
ആദിവാസികള്‍ ബന്ദിയാക്കിയ പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ വെടിവെപ്പിലാണ് നാല് ആദിവാസികള്‍ മരിച്ചത്. അതേ സമയം ഒരു ആദിവാസിയും ഒരു പൊലീസുകാരനുമാണ് മരിച്ചതെന്നാണ് ഔദ്യോഗികഭാഷ്യം.
കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊയ്യം പാറക്കടി കുഞ്ഞാരാമപെരുവണ്ണാന്റെ മകന്‍ വിനോദാണ് (28) മരിച്ച പൊലീസുകാരന്‍. ഫോറസ്റര്‍ ശശിധരനെയും മരിച്ച വിനോദിനെയും ആദിവാസികള്‍ ബന്ദികളാക്കി വച്ചിരിക്കുകയായിരുന്നു. പൊലീസ് മുന്നേറ്റത്തെ തുടര്‍ന്ന് ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച വിനോദിനെ ഉപേക്ഷിച്ച് ആദിവാസികള്‍ കാട്ടിനുള്ളിലേക്ക് പിന്മാറി. വിനോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു.
ഏറ്റുമുട്ടലില്‍ ഒട്ടേറെ ആദിവാസികള്‍ക്കും ചില പൊലീസുകാര്‍ക്കും പരിക്കേറ്റു. ആദിവാസികളെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ആദിവാസി വിമോചനമുന്നണി ഫിബ്രവരി 20 വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ആദിവാസി ഗോത്രസഭാ നേതാക്കളായ സി. കെ. ജാനുവും ഗീതാനന്ദനും എവിടെയാണെന്ന് അറിയില്ല.












Click it and Unblock the Notifications