മുത്തങ്ങ: മരണസംഖ്യ കൂടിയേക്കും
ബത്തേരി: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം കൂടിയേക്കും.
വെടിവയ്പിലും ഏറ്റുമുട്ടലിലും ഗുരുതരമായ പരിക്കുകളേറ്റ് സ്ത്രീകളും കുട്ടികളുമടക്കം ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ അത്യാസന്ന നിലയിലാണ്.
ബത്തേരി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നാല് ആദിവാസികളും ഒരു പൊലീസുകാരനുമാണ് മരിച്ചത്. നേരത്തെ ഒരു ആദിവാസി മാത്രമേ മരിച്ചിട്ടുള്ളൂവെന്നായിരുന്നു ഔദ്യോഗിക ഭാഷ്യമെങ്കിലും മൂന്ന് ആദിവാസികള്‍ കൂടി മരിച്ചതായി പൊലീസ് ഫിബ്രവരി 20 വ്യാഴാഴ്ച സ്ഥിരീകരിച്ചു.
അതിനിടെ ആദിവാസി വിമോചന മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചു. ജില്ലയിലെങ്ങും കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications