മുത്തങ്ങയില്‍ തിരച്ചില്‍ തുടരുന്നു
ബത്തേരി: മുത്തങ്ങ കാട്ടില്‍ കയ്യേറ്റം നടത്തിയ കൂടുതല്‍ ആദിവാസികള്‍ക്കായി പൊലീസ് ഫിബ്രവരി 20 വ്യാഴാഴ്ച തിരച്ചില്‍ തുടരുന്നു.
കാട്ടിനടുത്തുള്ള പല ആദിവാസി കുടിലുകളിലും പൊലീസ് റെയ്ഡ് നടത്തി. ചില ആദിവാസികളെ കസ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഉത്തരമേഖലാ ഡി ഐ ജി ശങ്കര്‍ റെഡ്ഢിയുടെയും കണ്ണൂര്‍ കെ എ പി കമാന്റന്റ് സുരേഷ് രാജ് പുരോഹിതിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങിയത്. കൂടുതല്‍ ആദിവാസികള്‍ കാട്ടിലുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.
ആദിവാസി ഗോത്രസഭാ നേതാക്കളായ സി. കെ. ജാനുവിനെയും ഗീതാനന്ദനെയും കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതിനിടെ തിരച്ചിലിന്റെ പേരില്‍ ആദിവാസികള്‍ക്ക് നേരെ പൊലീസ് അതിക്രമം കാട്ടുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ആദിവാസികള്‍ കാട്ടില്‍ മറ്റൊരു മേഖലയിലുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അവര്‍ അങ്ങോട്ട് നീങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications