വെടിവെപ്പിന് ഉത്തരവാദി ആന്റണി : പിണറായി
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികളുടെ കുടിയൊഴിപ്പിക്കല്‍ വെടിവെപ്പില്‍ കലാശിച്ചതിന് ഉത്തരവാദി ആന്റണി സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഫിബ്രവരി 20 വ്യാഴാഴ്ച ഒരു സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു പിണറായി.
ഇത്രയും ഗൗരവമായ ഒരു പ്രശ്നം ജാഗ്രതയില്ലാതെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. എത്രപേര്‍ മരിച്ചുവെന്ന് ഇനിയും വ്യക്തമല്ല. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണം. ഇതിന്റെ ഉത്തരവാദിത്വം ആന്റണി തന്നെ വഹിക്കണം. - പിണറായി പറഞ്ഞു.
ഭൂമിക്ക് വേണ്ടി ആദിവാസികള്‍ നടത്തിയ സമരത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടി ആന്റണി സര്‍ക്കാര്‍ തന്നെയാണ് ജാനുവിനെ കയ്യിലെടുത്തത്. എന്തായാലും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം വേണം. ജാനുവിന് പിന്നില്‍ ഏതെല്ലാം ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷിക്കണം. -പിണറായി ആവശ്യപ്പെട്ടു.
ജാനുവിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ഏത് പ്രവര്‍ത്തനം നടത്താനും പണം ഒരു തടസ്സമായിരുന്നില്ല. അവര്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് കണ്ടെത്തണം. - പിണറായി പറഞ്ഞു.












Click it and Unblock the Notifications