എസ്ടിഡി കോഡ് മാറ്റം ഉപയോക്താക്കളെ വലയ്ക്കുന്നു
കൊച്ചി: എസ് ടി ഡി കോഡുകളില്‍ മാറ്റമുണ്ടായത് ടെലഫോണ്‍ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു.
സംസ്ഥാനത്ത് എല്ലാ നമ്പരുകളോടൊപ്പം രണ്ട് ചേര്‍ത്തതിന് പിന്നാലെയാണ് ചില ഭാഗങ്ങളിലേക്കുള്ള എസ് ടി ഡി കോഡുകളില്‍ മാറ്റം വന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ ഒമ്പത് സെക്കന്ററി സ്വിച്ചിംഗ് മേഖലകളിലെ 31 ഷോട്ട് ഡിസ്ട്രിക്ട് ചാര്‍ജിംഗ് മേഖലകളിലാണ് എസ് ടി ഡി കോഡുകള്‍ മാറിയത്.
എസ് ടി ഡി കോഡുകളില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് മിക്ക ജില്ലകളിലേക്കും വിളിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഇന്റര്‍ ഡയലിംഗ് സംവിധാനവും തകരാറിലാണ്. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് എസ് ടി ഡി കോഡുകള്‍ തന്നെ ഉപയോഗിക്കേണ്ടിവരുന്നു. എല്ലാ മേഖലകളിലും രണ്ട് നമ്പരുകള്‍ക്ക് മുന്നില്‍ ചേര്‍ത്തിട്ടുമില്ല.
പുതിയ എസ് ടി ഡി കോഡുകള്‍ നിലവില്‍ വന്ന ശേഷം ചില മേഖലകളില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ബി എസ് എന്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications