ഗോത്രസഭയ്ക്ക് പിന്നില്‍ പീപ്പിള്‍സ് വാര് ഗ്രൂപ്പ്
വയനാട്: മുത്തങ്ങയില്‍ വനം കയ്യേറിയ ആദിവാസി ഗോത്രസഭയ്ക്ക് പിന്നില്‍ പീപ്പിള്‍സ് വാര് ഗ്രൂപ്പാ(പിഡബ്ല്യുജി)ണെന്ന് സംശയം. ആന്ധ്രയിലെ നിരോധിക്കപ്പെട്ട, സായുധസമരം മാര്‍ഗ്ഗമാക്കിയ നക്സലൈറ്റ് സംഘടനയാണ് പിഡബ്ല്യുജി.
പിഡബ്ല്യുജിയില്‍ നിന്നും പരിശീലനം ലഭിച്ച ചിലരാണ് മുത്തങ്ങയിലെ കലാപത്തിന് നേതൃത്വം നല്‍കിയതെന്ന് കരുതുന്നു. ഗോത്രസഭാ പ്രവര്‍ത്തകര്‍ ബന്ദികളാക്കിയ ഫോറസ്റ് ജീവനക്കാരുടെ കൈകള്‍ പിന്നിലേക്ക് കെട്ടിയിരുന്നു. പിഡബ്ല്യുജിയുടെ രീതിയാണത്രെ ഇത്.
അപകടമുണ്ടെങ്കില്‍ സൂചനയായി കൊടി ഉയര്‍ത്തുന്ന ശൈലിയും ആദിവാസി ഗോത്രസഭാ പ്രവര്‍ത്തകര്‍ പിന്തുടരുന്നു. ഇതും പിഡബ്ല്യുജിയുടെ മാര്‍ഗ്ഗമാണ്. പ്രദേശങ്ങള്‍ കയ്യേറി അവിടെ സ്വയംഭരണം പ്രഖ്യാപിക്കുന്ന രീതിയും പിഡബ്ല്യുജിയ്ക്കുണ്ട്. ഇതേ രീതിയിലാണ് മുത്തങ്ങയില്‍ ആദിവാസി ഗോത്ര സഭ വനം കയ്യേറി സ്വയം ഭരണം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ബന്ദികളാക്കി വിലപേശുന്ന പിഡബ്ല്യുജി ശൈലിയും ആദിവാസി ഗോത്രസഭ പയറ്റിയിരുന്നു. സഭയുടെ പ്രവര്‍ത്തനങ്ങളുമായി അടുത്ത കാലത്ത് ബന്ധപ്പെട്ടു തുടങ്ങിയ ഗീതാനന്ദന് മുന്‍ നക്സലൈറ്റാണ്. ഇയാള്‍ക്ക് പിഡബ്ല്യുജിയില്‍ നിന്നും നേരിട്ട് പരിശീലനം ലഭിച്ചിരുന്നു.
മുത്തങ്ങ വനഭൂമി കഴിഞ്ഞ ഒന്നരമാസമായി ഗോത്രസഭ കയ്യേറിയിരുന്നു. ഇക്കൂട്ടത്തില്‍ മലയാളം അറിയാത്തവരും ഉണ്ടായിരുന്നതായി പറയുന്നു. ഒന്നരമാസം മുമ്പ് വയനാട്ടില്‍ പലയിടത്തും പിഡബ്ല്യുജിയുടെ പോസ്ററുകള്‍ കണ്ടിരുന്നതായും പറയപ്പെടുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications