ഐഎസ്ഐ മുദ്ര: പെപ്സിക്ക് വിലക്ക്
ദില്ലി: പെപ്സി കോയുടേതുള്‍പ്പെടെ എട്ട് കുപ്പിവെള്ള നിര്‍മ്മാതാക്കളോട് ഐഎസ്ഐ മുദ്ര ഉപയോഗിക്കരുതെന്ന് വിലക്ക്. ഈ കമ്പനികളുടെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുപ്പികളില്‍ ഐഎസ്ഐ മുദ്ര ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
കോത്താരി,അയോണ്‍ എക്സ്ചേഞ്ച്, വൈഭവ് അക്വാ, സര്‍ദുല്‍, വൈശാലി, സൂറത്ത് ബവ്റിജസ് എന്നിവയാണ് മറ്റ് കമ്പനികള്‍. എട്ടു കമ്പനികളും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സിന്റെ നിബന്ധനകള്‍ പാലിച്ചില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് വിശദീകരിച്ചു.
മേല്‍ പറഞ്ഞ എട്ടു കമ്പനികളുടെയും കുപ്പിവെള്ളത്തില്‍ കീടനാശിനിയുടെ അംശം അനുവദനീയമല്ലാത്ത നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഫലത്തില്‍ ഈ കമ്പനികളുടെ വിപണനം പോലും തടസ്സപ്പെട്ടേക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications