20 ആദിവാസികള്‍ കൊല്ലപ്പെട്ടെന്ന്
കോഴിക്കോട്: മുത്തങ്ങയിലെ പൊലീസ് വെടിവെപ്പില്‍ 20 ആദിവാസികള്‍ കൊല്ലപ്പെട്ടെന്ന് ആദിവാസി ദളിത് സംരക്ഷണസമിതി. ഫിബ്രവരി 21 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സമിതി പ്രവര്‍ത്തകര്‍ ഇക്കാര്യം ആരോപിച്ചത്.
ഒരു വൃദ്ധയും രണ്ട് കുട്ടികളുമുള്‍പ്പെടെ 20 ആദിവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ ജഡങ്ങള്‍ പൊലീസ് പോസ്റുമോര്‍ട്ടം നടത്തിയ ശേഷം വിട്ടുതരണം. ആദിവാസി ആചാരപ്രകാരം ഇവരുടെ ജഡങ്ങള്‍ മറവ് ചെയ്യുമെന്നും സമിതി കണ്‍വീനര്‍ സ്പെന്‍സര്‍ മാര്‍ക്കേസ് പറഞ്ഞു.
1100 ആദിവാസികള്‍ മുത്തങ്ങയിലുണ്ടായിരുന്നു. ഇതില്‍ 30 പേര് മാത്രമാണ് പൊലീസില്‍ കീഴടങ്ങിയത്. 240 പേരെ പൊലീസ് അറസ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ളവരെല്ലാം എവിടെയാണ്?- സമിതി പ്രവര്‍ത്തകര്‍ ചോദിച്ചു.
അതേ സമയം ഒരു ആദിവാസിയും ഒരു പൊലീസും മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്ന വാദത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഫിബ്രവരി 21 വെള്ളിയാഴ്ചയും വാര്‍ത്താസമ്മേളനത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി എം.എം. ഹസ്സന് ഈ വാദം ആവര്‍ത്തിച്ചു.
ഇതിനിടയില്‍ ആദിവാസികളുടെ ജഡം പൊലീസ് എടുത്തുമാറ്റുന്നതായി കണ്ടെന്ന് സമീപവാസികള്‍ അവകാശപ്പെടുന്നു. ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന പൊലീസ് നടപടി നിരീക്ഷിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും ആട്ടിയോടിച്ച ശേഷമാണ് പൊലീസ് ഓപ്പറേഷന് തുടങ്ങിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications