മരിച്ച വിനോദിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പൊലീസ് കോണ്‍സ്റബിള്‍ വിനോദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ പൊലീസ് കോണ്‍സ്റബിളിന് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു.
കൊല്ലപ്പെട്ട ആദിവാസിയുടെ പശ്ചാത്തലം അന്വേഷിച്ച ശേഷമേ മരിച്ചയാളുടെ കുടുംബത്തിന് സഹായം നല്‍കുന്നതിനെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. ഏറ്റമുട്ടലില്‍ രണ്ട് പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂ.
പുറത്തുനിന്നുള്ള ചില ശക്തികള്‍ ആദിവാസികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications