ഗീതാനന്ദന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം
തിരുവനന്തപുരം: മുത്തങ്ങയില്‍ നടന്ന വെടിവെപ്പില്‍ ആദിവാസി ഗോത്രമഹാസഭാ ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം പരക്കുന്നു. കണ്ണൂരിലെ നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്കിടയിലാണ് ഇങ്ങിനെ ഒരു സന്ദേശം ലഭിച്ചത്.
വെടിവെപ്പിനെ തുടര്‍ന്ന് ആദിവാസി ഗോത്രസഭാ ജനറല്‍ കണ്‍വീനറായ ഗീതാനന്ദനും നേതാവ് സി.കെ. ജാനുവും എവിടെയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടയിലാണ് ഗീതാനന്ദന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പരക്കുന്നത്.
പോരാട്ടത്തില്‍ നിന്ന് ഒളിച്ചോടുന്ന സ്വഭാവം ഗീതാനന്ദനില്ലെന്നത് അറിയാവുന്ന നക്സലൈറ്റുകള്‍ ഈ വാര്‍ത്ത ശരിവയ്ക്കുന്നു. എന്നാല്‍ ഇത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പൊലീസ് കണക്ക് പ്രകാരം രണ്ട് പേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ഒരു പൊലീസുകാരനും ഒരു ആദിവാസിയും. ഇതിനിടയില്‍ ജാനു ഫിബ്രവരി 21 വെള്ളിയാഴ്ച വൈകീട്ട് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും അവിടെ എത്തിയില്ല. പൊലീസ് ജാനുവിനെ അറസ്റ് ചെയ്യാനായി കാത്ത് നിന്നത് പാഴായി.












Click it and Unblock the Notifications