ശനിയാഴ്ച സംസ്ഥാന ഹര്‍ത്താല്‍
കോട്ടയം: ആദിവാസി സംഘടനകളുടെ സംയുക്ത സമര സമിതി ഫിബ്രവരി 22 ശനിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. മുത്തങ്ങയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
മുഖ്യമന്ത്രി എ.കെ. ആന്റണി രാജിവയ്ക്കണമെന്ന് സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ തെരുവില്‍ നേരിടുമെന്ന് ഇവര്‍ അറിയിച്ചു. ആദിവാസികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയആളാണ് മുഖ്യമന്ത്രി എ. കെ. ആന്റണി. വനം വകുപ്പ് മന്ത്രി കെ സുധാകരനും ഈ കുറ്റത്തില്‍ നിന്ന് ഒഴിവാകാനാവില്ല.
ആദിവാസികളെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമങ്ങള്‍. നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications