റാഞ്ചല്‍ ലക്ഷ്യം കുഞ്ഞാലിക്കുട്ടിയും മാണിയും
തിരുവനന്തപുരം: മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയെയും കെ. എം. മാണിയെയും തട്ടിക്കൊണ്ടുപോവാനായിരുന്നു ആദിവാസികളുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദിവാസികള്‍ക്ക് റവന്യു ഭൂമി നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതുകൊണ്ട് റവന്യു മന്ത്രി കെ. എം. മാണിയെ തട്ടിക്കൊണ്ടുപോവാനായിരുന്നു പദ്ധതി. മാണിയെയോ കുഞ്ഞാലിക്കുട്ടിയെയോ തട്ടിക്കൊണ്ടുപോവാനായില്ലെങ്കില്‍ മറ്റേതെങ്കിലും മന്ത്രിയെ റാഞ്ചാനായിരുന്നു ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുത്തങ്ങയില്‍ ആദിവാസികള്‍ ഭൂമി കൈയേറുമെന്ന് ആറ് മാസം മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവത്രെ. പാലക്കാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും വനംകൈയേറ്റമുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിമ്മിനു മുന്നോടിയായി പൊലീസിന്റെ കര്‍ശന നടപടികളുണ്ടായത്.
പീപ്പിള്‍സ് വാര്‍ ഗ്രൂപ്പുമായി ബന്ധമുള്ള ചിലര്‍ കൊച്ചിയിലുണ്ടെന്നും ഇവരുടെ നിയന്ത്രണത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ നടക്കുന്നുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരം നല്‍കിയിരുന്നു.












Click it and Unblock the Notifications