മലമ്പുഴ വെള്ളവില്‍പ്പനയ്ക്കെതിരെ മനുഷ്യചങ്ങല
പാലക്കാട് : മലമ്പുഴ അണക്കെട്ടിലെ വെള്ളം വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകള്‍ മനുഷ്യ ചങ്ങല തീര്‍ത്തു.
പ്രതിപക്ഷ നേതാക്കളും സ്വാതന്ത്യ്ര സമരസേനാനി നാരായണ്‍ജ-ിയും ഒക്കെ ആ ചങ്ങലയില്‍ കണ്ണികളായി. ഫിബ്രവരി 20 വ്യാഴാഴ്ച വൈകീട്ടാണ് മനുഷ്യ ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ പങ്കെടുത്തവര്‍ മലമ്പുഴ ജല സംരക്ഷണ സമിതി കണ്‍വീനര്‍ എന്‍. എന്‍. കൃഷ്ണദാസ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ഏറ്റ് ചൊല്ലി.
മലമ്പുഴയിലെ വെള്ളം കുടിയ്ക്കാനും കുളിയ്ക്കാനും കൃഷിയ്ക്കുമുള്ളതാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി.
പിന്നീട് നടന്ന പൊതുയോഗത്തില്‍ മുന്‍ മന്ത്രി കെ.ഇ.ഇസ്മയില്‍, മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി എം.ഡി. യുമായ എം.പി.വീരേന്ദ്രകുമാര്‍, സാഹിത്യകാരനായ ടി.പത്മനാഭന്‍, എം.എന്‍.വിജ-യന്‍, സുകുമാര്‍ അഴീക്കോട്, ജ-ില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണന്‍, ചെന്താമരാക്ഷന്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും തൊഴിലാളികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഇവരെല്ലാപേരും ചങ്ങലയില്‍ കണ്ണികളായി.












Click it and Unblock the Notifications