മുത്തങ്ങ: കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഡോ. എം. എ. കുട്ടപ്പന്‍, പാര്‍ലമെന്ററികാര്യമന്ത്രി എം. എം ഹസ്സന്‍ എന്നിവഅറിയിച്ചു.
ആദിവാസികള്‍ക്ക് ആറ് മാസത്തിനകം ആറായിരം ഏക്കര്‍ ഭൂമി നല്‍കും. ഫിബ്രവരി 21 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.
സി. കെ. ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും സര്‍ക്കാര്‍ മൃദുല സമീപനമാണ് കാണിച്ചത്. നിയമം കൈയിലെടുത്തപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ആദിവാസികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
വെടിവയ്പില്‍ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് പൊലീസ് പറയുന്ന കണക്കേ അറിയുകയുള്ളൂവെന്ന് മന്ത്രിമാര്‍ പറഞ്ഞു.












Click it and Unblock the Notifications