മുത്തങ്ങ: നൂറോളം പേര്‍ കസ്റഡിയില്‍
ബത്തേരി: മുത്തങ്ങയിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ നൂറോളം പേരെ പൊലീസ് കസ്റഡിയിലെടുത്തു. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
വനത്തിന് സമീപമുള്ള നൂല്‍പ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളില്‍ തിരച്ചില്‍ നടത്തി അവിടെയുണ്ടായിരുന്നവരെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധമില്ലാത്ത വഴിയില്‍ കാണുന്ന ആദിവാസികളെയും പൊലീസ് പിടികൂടി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം പൊന്‍കുഴി, അമ്പുകുത്തി വനപ്രദേശത്ത് ഭൂമി കൈയറിേയവരെ ഒഴിപ്പിക്കാന്‍ പൊലീസ് നടത്തിയ ശ്രമം വിഫലമായി.
ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന്റെ ഉറ്റകൂട്ടാളി തങ്കമണിയും പിടിയിലായവരില്‍ പെടുന്നു.
അതിനിടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണത്തെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അഞ്ച്് മുതല്‍ 15 വരെ ആദിവാസികള്‍ മരിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ ഒരു പൊലീസുകാരനും ഒരു ആദിവാസിയും മാത്രമേ മരിച്ചിട്ടുള്ളൂവെന്ന വാദത്തില്‍ പൊലീസ് ഉറച്ചുനില്‍ക്കുകയാണ്.












Click it and Unblock the Notifications