ഒട്ടേറെ ആദിവാസികളെ കാണാനില്ല
ബത്തേരി: മുത്തങ്ങയില്‍ ഭൂമി കൈയേറിയ ആദിവാസികളില്‍ ഒട്ടേറെ പേരെ കാണാനില്ല. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പലായനം ചെയ്ത ആദിവാസികളില്‍ ഒട്ടേറെ പേര്‍ വീടുകളില്‍ തിരിച്ചെത്തിയിട്ടില്ല.
ഏറ്റവുമധികം ആദിവാസികള്‍ കൈയേറ്റത്തിനായി മുത്തങ്ങയിലേക്ക് പോയത് പുല്പള്ളി ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പെട്ട കൊടുമുരട് പണിയ കോളനിയില്‍ നിന്നാണ്. 276 പേരാണ് ഇവിടെ നിന്ന് മുത്തങ്ങയിലേക്ക് സംഘമായി പോയത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം മുപ്പതോളം പേര്‍ മാത്രമാണ് കോളനിയില്‍ തിരിച്ചെത്തിയത്.
മറ്റുള്ളവര്‍ക്ക് എന്തുപറ്റിയെന്ന് തിരിച്ചെത്തിയ ആദിവാസികള്‍ക്ക് യാതൊരു വിവരവുമില്ല. തിരിച്ചെത്താത്തവരെ കുറിച്ചുള്ള വേവലാതിയിലാണ് അവരുടെ കുടുംബങ്ങള്‍.
പൊലീസ് നടത്തിയ വെടിവയ്പില്‍ സാരമായി പരിക്കേറ്റ നിരവധി പേര്‍ കാടിന്റെ ഉള്‍ഭാഗത്തേേക്ക് പലായനം ചെയ്തിരുന്നു. ഇവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് അറിയില്ല. ഇവരില്‍ പലരും കാടുമായി പരിചയമില്ലാത്തവരാണ്.
ഉള്‍വനത്തിലേക്ക് നീങ്ങിയവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഇവരില്‍ എത്രപേര്‍ കാട്ടില്‍ അതിജീവിക്കുമെന്ന് കണ്ടറിയണം.
ഉത്സവ പ്രതീതിയിലായിരുന്നു ആദിവാസികള്‍ സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ സംഘമായി മുത്തങ്ങയിലേക്ക് നീങ്ങിയത്. ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ ഉറച്ചുനിന്നവരില്‍ പലരും മടങ്ങിയത് കൂട്ടാളികള്‍ക്ക് എന്തുപറ്റിയെന്നറിയാതെ ഭീതിയോടെയും.












Click it and Unblock the Notifications