മുന്നാക്കജാതി ക്ഷേമകോര്‍പ്പറേഷന്‍ വേണം
കോട്ടയം: സംസ്ഥാനത്ത് മുന്നോക്ക ജാതി ക്ഷേമ കോര്‍പ്പറേഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് എസ് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു.
ക്രിസ്ത്യന്‍, നായര്‍, ബ്രാഹ്മണ, ക്ഷത്രിയ, വാര്യര്‍ സമുദായങ്ങളിലെ ഭൂരിഭാഗവും മോശപ്പെട്ട ജീവിതസാഹചര്യത്തില്‍ കഴിയവെ കോര്‍പ്പറേഷന്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.
മുന്നാക്ക സമുദായങ്ങള്‍ക്കിടയിലെ മേല്‍തട്ടിലുള്ളവരെ മാറ്റിയ ശേഷം പിന്നാക്കാവസ്ഥയിലുള്ളവരെ സംരക്ഷിക്കാനുള്ള യാതൊരു നീക്കവുമുണ്ടായിട്ടില്ല.
പിന്നാക്ക ജാതിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിയ്ക്കുന്നതില്‍ എന്‍ എസ് എസിന് യാതൊരു എതിര്‍പ്പുമില്ല. മുന്നോക്കജാതിയിലുള്ളവര്‍ക്ക് കൂടി മാനുഷിക പരിഗണന നല്‍കമെന്നാണ് സംഘടനയുടെ ആവശ്യം.
നിവേദനം മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയ്ക്കുമാണ് നല്‍കിയത്.












Click it and Unblock the Notifications