പ്രതിപക്ഷ നേതാക്കള്‍ മുത്തങ്ങ സന്ദര്‍ശിച്ചു
ബത്തേരി: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ വെടിവയ്പുണ്ടായ പ്രദേശം പ്രതിപക്ഷനേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. വനംമന്ത്രി കെ. സുധാകരനും മുത്തങ്ങ സന്ദര്‍ശിക്കാനെത്തി.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് സംഘം ഫിബ്രവരി 21 വെള്ളിയാഴ്ച മുത്തങ്ങ സന്ദര്‍ശിച്ചത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ. പി. രാജേന്ദ്രന്‍, എ. സി. ഷണ്മുഖദാസ്, ഡോ. നീലലോഹിത ദാസന്‍ നാടാര്‍, ഡോ. കെ. സി. ജോസഫ്, ബിനാേേയ് വിശ്വം, എം. പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ആദിവാസികളെ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു.
ആദിവാസികള്‍ക്ക് നേരെ വെടിവയ്പ് നടത്തിയ പൊലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സംഭവം നടന്ന മുത്തങ്ങ മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടതായിരുന്നു. നേരത്തെ വിദ്യാര്‍ഥി സമരത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് മുത്തങ്ങയിലും സര്‍ക്കാര്‍ നിയോഗിച്ചത്.












Click it and Unblock the Notifications