വൈദ്യുതി ഓഫീസുകളില്‍ റെയ്ഡ്
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനത്തെ 41 മേജര്‍ സെക്ഷന്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വന്‍ക്രമക്കേട് കണ്ടെത്തി.
ഫിബ്രവരി 20 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിജിലന്‍സ് ഐജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ഒരേ സമയത്തായിരുന്നു റെയ്ഡ്.
രേഖകളില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായി റെയ്ഡില്‍ തെളിഞ്ഞതായി വിജിലന്‍സ് അധികൃതര്‍ വെളിപ്പെടുത്തി. പല സ്ഥലങ്ങളിലും രാത്രി വൈകിയും റെയ്ഡ് നടന്നു.
പണം അടയ്ക്കാത്ത ഉപയോക്താക്കള്‍ക്ക് അനധികൃതമായി വൈദ്യുതി നല്‍കുകയും ചിലരുടെ കണക്ഷന്‍ വിഛേദിച്ചതായി രജിസ്ററില്‍ രേഖപ്പെടുത്തിയ ശേഷം വൈദ്യുതി വിതരണം തുടരുകയും ചെയ്തതായി പലയിടങ്ങളിലും കണ്ടെത്തി. ചില ഓഫീസുകളില്‍ രജിസ്റര്‍ പോലും കൃത്യമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മുന്‍ഗണനാക്രമം തെറ്റിച്ച് കണക്ഷന്‍ നല്‍കുന്നതായും കണ്ടെത്തി.












Click it and Unblock the Notifications