മുത്തങ്ങ: 184 ആദിവാസികള്‍ റിമാന്റില്‍
ബത്തേരി: മുത്തങ്ങയില്‍ ആദിവാസികള്‍ പൊലീസുമായി ഏറ്റുമുട്ടിയ കേസില്‍ 184 ആദിവാസികളെ പൊലീസ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. റിമാന്റ് ചെയ്യപ്പെട്ടവരില്‍ 99 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ഒരു സ്ത്രീ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുത്തങ്ങയിലെയും പരിസരത്തെയും ആദിവാസികളുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. റെയ്ഡിന്റെ പേരില്‍ പൊലീസ് ആദിവാസികള്‍ക്ക് നേരെ അതിക്രമം കാണിക്കുന്നുവെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
ആദിവാസി കോളനികളില്‍ ഭീതി നിലനില്‍ക്കുകയാണ്. മിക്ക വീടുകളിലും പുരുഷന്മാരില്ല. പൊലീസ് മര്‍ദനം ഭയന്ന് അവര്‍ മാറിനില്‍ക്കുകയാണ്. മുത്തങ്ങ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിവാസികളെ പൊലീസ് പിടിച്ചുകൊണ്ടുപോവുന്നു എന്ന പരാതിയുണ്ട്.












Click it and Unblock the Notifications