മന്ത്രി തന്നെ തേജോവധം ചെയ്തു: അടൂര്‍
തിരുവനന്തപുരം: ചില സത്യങ്ങള്‍ തുറന്നുപറഞ്ഞതിനാല്‍ സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ തന്നെ തേജോവധം ചെയ്തെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള രാജി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിബ്രവരി 22 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന സാംസ്കാരികമന്ത്രിയുടെ വാദം ശരിയല്ലെന്ന് അടൂര്‍ പറഞ്ഞു.












Click it and Unblock the Notifications