ഹര്‍ത്താല്‍: 75 പേര്‍ അറസ്റില്‍
കോട്ടയം: മുത്തങ്ങ വെടിവെപ്പില്‍ പ്രതിഷേധിച്ച് ആദിവാസി-ദളിത് സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് 75 പേര്‍ കോട്ടയത്ത് അറസ്റിലായി. ഫിബ്രവരി 22 ശനിയാഴ്ച രാവിലെയായിരുന്നു അറസ്റ്.
ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. അതേ സമയം സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ ഓടിയില്ല. ഓട്ടോകളും സ്വകാര്യബസ്സുകളും ടാക്സികളും പണിമുടക്കിയപ്പോള്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് ഓടിച്ചു.
ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞതിനിടയിലാണ് ഒരു യാത്രക്കാരന് പരിക്കേറ്റത്. കുറുവിലങ്ങാട് പ്രദേശത്ത് നിന്നും 23 പേരെയും ഒരാളെ ചിങ്ങവനത്ത് നിന്നും അറസ്റ് ചെയ്തു. കുമരകത്ത് നിന്നും 21 പേരെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് കസ്റഡിയിലെടുത്തത്.
ഒരു സ്വകാര്യബസിനു നേരെ കല്ലേറ് നടത്താന്‍ ശ്രമിച്ച 22 പേരെ പാമ്പാടിയില്‍ പൊലീസ് പിടികൂടി. കടത്തുരിത്തിയില്‍ നിന്നും മുണ്ടക്കയത്തു നിന്നും മൂന്നുപേരെ വീതവും പല്ലിക്കത്തോടില്‍ നിന്നും ഒരാളെയും പൊലീസ് പിടികൂടി.












Click it and Unblock the Notifications