തീവ്രവാദ പ്രവര്‍ത്തനമുണ്ടാവുമെന്ന് പൊലീസ്
തിരുവനന്തപുരം: മുത്തങ്ങയില്‍ നടന്ന ആദിവാസി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുതീവ്രവാദ സംഘടനകളുടെ ഭാഗത്തു നിന്ന് കൂടുതല്‍ ശക്തമായ നീക്കങ്ങളുമുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം.
അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ കോലഞ്ചേരി വില്ലേജ് ഓഫീസില്‍ അതിക്രമിച്ചുകയറി ഫയലുകള്‍ നശിപ്പിച്ച സംഭവം കൂടുതല്‍ തീവ്രവാദ നീക്കങ്ങളുണ്ടാവുമെന്നതിന്റെ സൂചനയായാണ് പൊലീസ് കാണുന്നത്.
സി പി എം (എം എല്‍) റെഡ് ഫ്ലാഗ്, സി പി ഐ (എം എല്‍) ജനശക്തി, മാവോയിസ്റ് ഐക്യ കേന്ദ്രം എന്നിവയുള്‍പ്പെടെ കേരളത്തില്‍ 32 ഇടതു തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പോരാട്ടം പോലുള്ള സംഘനകള്‍ ഈയിടെയായി ശക്തമായ നീക്കങ്ങളിലേര്പ്പെട്ടിരിക്കുകയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ശക്തികള്‍ ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. പീപ്പിള്‍സ് വാര് ഗ്രൂപ്പിന്റെ താത്വികനായ ഭാവറാവു ഈയിടെ വയനാട്ടിലെത്തുകയും ഭൂമിയ്ക്കു വേണ്ടി ആയുധമെടുക്കാന്‍ ആദിവാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. മുത്തങ്ങയിലെ പൊലീസുകാരന്റെ വധം നക്സല്‍ ശൈലിയിലുളളതാണെന്ന് പൊലീസ് പറയുന്നു.
മുത്തങ്ങയിലെ ഏറ്റുമുട്ടലിന്റെ വീഡിയോ റിക്കോഡിംഗില് ചുവപ്പുവേഷം ധരിച്ച അമ്പതോളം പേരുണ്ടായിരുന്നുവെന്നും ഇവര്‍ പി ഡബ്ല്യു ജി പ്രവര്‍ത്തകരണെന്ന് സംശയിക്കുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications