ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം
തിരുവനന്തപുരം: ആദിവാസി, ദളിത് സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം.
ഫിബ്രവരി ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുത്തങ്ങയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. അതേ സമയം കോട്ടയത്ത് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല. കടകള്‍ അടഞ്ഞുകിടന്നു.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഹര്‍ത്താല്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.












Click it and Unblock the Notifications