ജാനുവും ഗീതാനന്ദനും അറസ്റിലായി
തിരുവനന്തപുരം: ആദിവാസി ഗോത്രസഭാ നേതാക്കളായ സി. കെ. ജാനുവിനെയും എം. ഗീതാനന്ദനെയും വയനാട് ജില്ലയിലെ നമ്പിക്കൊല്ലിയില്‍ വെച്ച് പൊലീസ് അറസ്റ് ചെയ്തു.
ഫിബ്രവരി 22 ശനിയാഴ്ച രാവിലെയാണ് അറസ്റുണ്ടായത്. മുത്തങ്ങയില്‍ ആദിവാസികളും പൊലീസും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഇരുവരും.
നമ്പിക്കൊല്ലിയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഇവരെ രാവിലെ ഏഴ് മണിയോടെ നാട്ടുകാര്‍ പിടികൂടി സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ ഏല്പിക്കുകയായിരുന്നു. പൊലീസില്‍ ഏല്പിക്കും മുമ്പ് നാട്ടുകാര്‍ ഗീതാന്ദനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications