Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ പ്രവേശനം: സ്റേ അഭ്യര്‍ഥന തളളി

ദില്ലി: സ്വാശ്രയ കോളജുകളിലെ 25 ശതമാനം സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പ്രവേശനം നല്‍കുന്നതിന് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം പട്ടിക നല്‍കണണമെന്ന ഹൈക്കോടതി ഉത്തരവ് ഉടന്‍ സ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തളളി.

സര്‍ക്കാര്‍ ക്വാട്ടയില്‍ 25 ശതമാനം സീറ്റുകളാണെന്ന ഹൈക്കോടതി ഉത്തരവും പുന:പരിശോനാ ഹര്‍ജി ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രത്യേകാനുമതി ഹര്‍ജികള്‍ ഫിബ്രവരി 28ന് പരിഗണിക്കും.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 25 ശതമാനം സര്‍ക്കാര്‍ ക്വാട്ടയിലേക്ക് ഒരാഴ്ചയ്ക്കകം പ്രവേശന പട്ടിക നല്‍കണമെന്നും ഇല്ലെങ്കില്‍ ഈ സീറ്റുകളിലേക്ക് മാനേജ്മെന്റിന് പ്രവേശം നല്‍കാമെന്നും പുന:പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടുള ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ സമയപരിധി ഫിബ്രവരി 23ന് അവസാനിക്കുകയാണ്.

അതേ സമയം സര്‍ക്കാര്‍ പട്ടിക നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ 25 ശതമാനം സീറ്റുകളിലേക്ക് ഇപ്പോള്‍ പ്രവേശനം നല്‍കേണ്ടതില്ലെന്നാണ് പുഷ്പഗിരി മെഡിക്കല്‍ കോളജ് മാനേജ്മെന്റിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+