സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് മുരളീധരന്‍
തിരുവനന്തപുരം: ആദിവാസി പ്രശ്നത്തില്‍ സര്‍ക്കാരിന് തുടക്കം മുതലേ പാളിച്ച പറ്റിയെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍.
നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളാണ് ആദിവാസികള്‍ക്ക് നല്‍കിയത്. ഡിസംബര്‍ 31ന് മുമ്പ് ഭൂമി നല്‍കുമെന്ന് വാഗ്ദാനം ചെയ്തത് ശരിയായില്ല. അത് നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല.
സി. കെ. ജാനുവിനെ ആദിവാസികളുടെ നേതാവായി അംഗീകരിച്ചതുതന്നെ തെറ്റാണ്. ജാനു ആദിവാസി നേതാവല്ല. അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മറ്റു ചിലരാണ്.
സ്ഥലം എം പിയായ തന്നെയും മറ്റും വിളിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ പ്രശ്നം നേരത്തെ പരിഹരിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല. നക്സലൈറ്റുകളാണ് മുത്തങ്ങയില്‍ പ്രശ്നങ്ങളുണ്ടാക്കിയത്- മുരളി പറഞ്ഞു.












Click it and Unblock the Notifications