ആഗോള കുത്തകകളെ ചെറുക്കാന്‍ സ്വദേശി സോപ്പ്
കൊച്ചി: ആഗോള കുത്തക കളെ നേരിടാനിതാ സ്വയം സോപ്പ് നിര്‍മ്മാണം. ഇന്ത്യയിലെ സോപ്പ് വിപണി ഏറെയും ആഗോള കുത്തകകളുടെ കൈയിലാണ്.
ഇവരിന്‍ നിന്ന് മോചനം നേടാനായി കേരള സര്‍വകലാശാലയിലെ ഗാന്ധിയന്‍ പഠനകേന്ദ്രം സോപ്പ് നിര്‍മ്മാണ കോഴ്സ് സംഘടിപ്പിയ്ക്കുന്നു. സ്വയം അനായാസം ഉണ്ടാക്കാവുന്ന സോപ്പാണ് നാം വന്‍ വില നല്‍കി കടയില്‍ നിന്ന് വാങ്ങുന്നത്. ഈ പഠന പദ്ധതി നടപ്പാക്കുന്നതില്‍ കേരള സര്‍വലകാശാലയിലെ ഗാന്ധിയന്‍ പഠനകേന്ദ്രത്തോടൊപ്പം ഗ്രാമവികസന പഠന കേന്ദ്രവും സംസ്ഥാന ഗാന്ധി ദര്‍ശന്‍ സമിതിയും പൂര്‍ണോദയ ബുക്ക് ട്രസ്റും പങ്കെടുക്കുന്നുണ്ട്.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സ്വദേശി സോപ്പ് നിര്‍മാണ കോഴ്സാണ് കൊച്ചിന്‍ ടൂറിസ്റ് ഹോമില്‍ നടത്തുന്നത്.
സ്വയം തൊഴില്‍ പദ്ധതിയെന്ന നിലയിലാണ് കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നത്. എങ്കിലും ഈ രീതി പ്രചരിപ്പിയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ഡോ. കെ. എസ്. രാധാകൃഷ്ണന്‍ കോഴ്സ് ഉദ്ഘാടനം ചെയ്തു.
എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 131 പേരാണ് കോഴ്സില്‍ പങ്കെടുക്കുന്നത്. ഏറ്റവും കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് വില കുറഞ്ഞ, എന്നാല്‍ മേന്മയുള്ള സോപ്പുണ്ടാക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്.
സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റഡീസ് ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ വിപണിയിലെ സോപ്പുകളും സ്വദേശി സോപ്പുകളും തമ്മിലുള്ള താരമത്യം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.












Click it and Unblock the Notifications