യുദ്ധം: സി ബി എസ് സി പരീക്ഷ കേരളത്തിലെഴുതാം
തിരുവനന്തപുരം: ഇറാഖ് യുദ്ധം ഉണ്ടായാല്‍ കുവൈറ്റില്‍ സി ബി എസ് സി വിദ്യാഭ്യാസം നടത്തുന്നകുട്ടികള്‍ക്ക് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനാവും. ഇതിനായുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രവാസി വകുപ്പ് മന്ത്രി എം. എം. ഹസന്‍ നിയമസഭയെ അറിയിച്ചു.
യുദ്ധം ഉണ്ടായാല്‍ സ്വീകരിയ്ക്കേണ്ട വിവിധ നടപടികളെകുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി എം. കെ. മുനീര്‍ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിയുമായും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.
യുദ്ധം ഉണ്ടായാല്‍ മലയാളികളെ കേരളത്തിലെത്തിയ്ക്കാനായി എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.- - ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications