Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് സംഘം കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തില്‍ തങ്ങളുടെ കാമ്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഫോസിസ് സംഘം ഫിബ്രവരി 24 തിങ്കളാഴ്ച മുതല്‍ സംസ്ഥാനം സന്ദര്‍ശിക്കും.

കാമ്പസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഏതെന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇന്‍ഫോസിസ് സംഘം കേരളത്തിലെത്തുന്നത്. സ്വന്തമായി സ്ഥലം വാങ്ങി കാമ്പസ് നിര്‍മ്മിക്കുന്നതാണ് ഇന്‍ഫോസിസിന്റെ രീതി. കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കും കളമശേരിയിലെ എച്ച് എം ടിയില്‍ നിന്ന് ഏറ്റെടുത്ത സ്ഥലവും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് കാമ്പസും ഇന്‍ഫോസിസ് സംഘം സന്ദര്‍ശിക്കും.

കൊച്ചിയിലോ തിരുവനന്തപുരത്തോ കാമ്പസ് സ്ഥാപിക്കുന്നതിന് 25 ഏക്കര്‍ സ്ഥലമാണ് ഇന്‍ഫോസിസിന് വേണ്ടത്. ഫിബ്രവരി 24, 25 തീയതികളില്‍ കൊച്ചിയില്‍ സന്ദര്‍ശനം നടത്തും. 26,27,28 തീയതികളില്‍ തിരുവനന്തപുരത്തായിരിക്കും സന്ദര്‍ശനം.

ഐ ടി വകുപ്പ് അധികൃതരുമായി സംഘം ചര്‍ച്ച നടത്തും. നേരത്തെ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോസിസ് സംഘം കേരളത്തിലെത്തുന്നത്. ആദ്യവര്‍ഷം 300 പേര്‍ക്ക് ഇന്‍ഫോസിസ് ജോലി നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+