തിങ്കളാഴ്ച പെട്രോള്‍ വിതരണം മുടങ്ങും
ദില്ലി: പെട്രോള്‍ പമ്പുടമകള്‍ ഫിബ്രവരി 24 തിങ്കളാഴ്ച എണ്ണക്കമ്പനികില്‍ നിന്ന് പെട്രോളും ഡീസലും സംഭരിക്കില്ല. മിക്കവാറും തിങ്കളാഴ്ച പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള എണ്ണവിതരണം മുടങ്ങും.
ശനിയാഴ്ച സംഭരിച്ച പെട്രോളും ഡീസലുമാണ് പെട്രോള്‍ പമ്പുകളിലുള്ളത്. ഞായറാഴ്ച അവധിയായതിനാല്‍ എണ്ണസംഭരണമുണ്ടാവില്ല. ഞായറാഴ്ചയോടെ ശേഖരിച്ച എണ്ണ തീരുമെന്നതിനാല്‍ തിങ്കളാഴ്ച എണ്ണവിതരണമുണ്ടാവില്ല.
പെട്രോളിയം ഉത്പന്നങ്ങളിലെ മായംചേര്‍ക്കല്‍ കണ്ടെത്താനുള്ള പരിശോധനയുടെ പേരില്‍ എണ്ണക്കമ്പനികള്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പെട്രോള്‍ ഉടമകള്‍ ബഹിഷ്കരണം നടത്തുന്നത്.
മായം ചേര്‍ക്കല്‍ പരിശോധന സംബന്ധിച്ച് ഉദാരമായ വ്യവസ്ഥകളോടെ എണ്ണക്കമ്പനികളും പമ്പുടമകളും തമ്മില്‍ കരാറുണ്ടാക്കിയിരുന്നു. ഇത് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. തങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാനും സംവിധാനമുണ്ടാവണമെന്ന് പമ്പുടമകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications