ആത്മഹത്യ കൂടുതല്‍ ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം ബാഗ്ലൂരാണെന്ന് നിംഹാന്‍സ് (നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്) നടത്തിയ പഠനത്തില്‍ പറയുന്നു.
പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച്150 പേരാണ് ഓരോ മാസവും ബാംഗ്ലൂരില്‍ ആത്മഹത്യ ചെയ്യുന്നത്. 15000 പേര്‍ ഓരോ മാസവും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യുന്നു. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബാംഗ്ലൂരിലെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്.
തൊഴില്‍ മത്സരവും മാറിയ ജീവിതവും വിവാഹപൂര്‍വ പ്രശ്നങ്ങളുമാണ് കൂടുതലായും ആത്മഹത്യയ്ക്ക് കാരണമാവുന്നതെന്ന് നിംഹാന്‍സിലെ എപ്പിഡമോളജി വകുപ്പ് തലവന്‍ ഗുരുരാജ് പറഞ്ഞു.
ആത്മഹത്യ തടയുന്നതിനായി നിംഹാന്‍സ് റോട്ടറിയുടെ സഹകരണത്തോടെ സഹായി എന്ന സന്നദ്ധസംഘടന രൂപീകരിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുള്ളവരെ ആത്മഹത്യയില്‍ നിന്ന് തടയുകയാണ് സംഘടനയുടെ ദൗത്യം.
അറുപതോളം സന്നദ്ധ പ്രവര്‍ത്തകരാണ് സഹായിയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സഹായി പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവരെ സഹായിയുടെ സേവനം ലഭിക്കുന്നതിനായി ടെലഫോണ്‍ ചെയ്തവരില്‍ ഏറെയും 30 വയസില്‍ താഴെയുള്ളവരാണെന്ന് സഹായി അധികൃതര്‍ പറയുന്നു.












Click it and Unblock the Notifications