രാമക്ഷേത്രം: വിഎച്ച്പി പ്രക്ഷോഭത്തിന്
ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രക്ഷോഭം ഫിബ്രവരി 27 വ്യാഴാഴ്ച മുതല്‍ തുടങ്ങാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. ദില്ലിയില്‍ ചേര്‍ന്ന വിഎച്ച് പി ധര്‍മ്മസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് സന്യാസിമാര്‍ കൂടി പങ്കെടുക്കുന്ന യോഗം രണ്ട് ദിവസം കൂടി തുടരും. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രക്ഷോഭം ആരംഭിക്കുന്ന ഭാഗമായി 27ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ധര്‍ണ്ണകളും പ്രകടനങ്ങളും നടക്കും.
മാര്‍ച്ച് അഞ്ച് മുതല്‍ 24 വരെ ദില്ലി ചലോ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്തും. മാര്‍ച്ച് 27 മുതല്‍ ദില്ലിയില്‍ രാമക്ഷേത്രത്തിനായി അനിശ്ചിതകാല നിരാഹാരം തുടങ്ങും.
ഹിന്ദുത്വ അജണ്ട സര്‍ക്കാര്‍ അനുവദിക്കാന്‍ സമയമായെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ ധര്‍മ്മസഭയില്‍ സംസാരിക്കവേ പറഞ്ഞു.












Click it and Unblock the Notifications