വിഎച്ച്പി പാര്‍ലമെന്റ് മാര്‍ച്ച് തിങ്കളാഴ്ച
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം ഉടനെ നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മതനേതാക്കള്‍ ഫിബ്രവരി 24 തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. പാര്‍ലമെന്റ് ഘെരാവോ ചെയ്യുകയാണ് ലക്ഷ്യമെന്നറിയുന്നു.
ഞങ്ങള്‍ നേരത്തെ ഇതു സംബന്ധിച്ച് ഒട്ടേറെ പ്രമേയങ്ങള്‍ നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ട സമയമായി. ഹിന്ദു രോഷത്തിന്റെ ഏറ്റവും മൃദുലമായ പ്രതികരണമായിരിക്കും തിങ്കളാഴ്ച കാണുകയെന്ന് വിഎച്ച്പി നേതാവ് ആചാര്യ ധര്‍മേന്ദ്ര പറഞ്ഞു. ദില്ലിയില്‍ നടക്കുന്ന ഹിന്ദുനേതാക്കളുടെ ധര്‍മ്മ സംഗമത്തില്‍ ഫിബ്രവരി 23 ഞായറാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.
പാര്‍ലമെന്റ് മാര്‍ച്ച് സമാധാനപരവും അച്ചടക്കത്തോടുകൂടിയുള്ളതും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ തടഞ്ഞാല്‍ അവിടെ കുത്തിയിരുന്ന് വിജയമന്ത്രങ്ങള്‍ ഉരുവിടുമെന്നും അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications