സൂര്യാ കൃഷ്ണമൂര്‍ത്തി രാജിവച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു. അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സൂര്യാ കൃഷ്ണമൂര്‍ത്തിയും രാജിവച്ചു.
അടൂരിന്റെ രാജി സ്വീകരിക്കുകയാണെങ്കില്‍ താനും രാജിവയ്ക്കുമെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി അറിയിച്ചിരുന്നു.
സര്‍ക്കാരിന്റെ ഒരു പദവിയും താനിനി സ്വീകരിക്കില്ലെന്ന് അടൂര്‍ പറഞ്ഞു. ഒരു അനുഭവം തന്നെ മതിയായി. അക്കാദമി ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.
ഇക്കാര്യത്തില്‍ താന്‍ അവസാനമായി നടത്തുന്ന അഭിപ്രായ പ്രകടനമാണിത്. കാര്‍ത്തികേയന്‍ മറുപടി പറഞ്ഞാലും താനിനി ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തില്ല.
അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവച്ചെങ്കിലും തന്റെ ചിത്രമായ നിഴല്‍ക്കുത്ത് സംസ്ഥാന അവാര്‍ഡിന് അയയ്ക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് അടൂര്‍ പറഞ്ഞു.












Click it and Unblock the Notifications