പൊലീസിനെ വിചാരണ ചെയ്യണം: അരുന്ധതി
തിരുവനന്തപുരം: അറസ്റിലായ സി. കെ. ജാനുവിനെയും മറ്റ് ആദിവാസികളെയും പൊലീസ് പീഡിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അരുന്ധതിറോയ് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേരള ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ ദിവസങ്ങളാണ് കടന്നുപോയത്. ആദിവാസികള്‍ക്ക് നേരെ മുത്തങ്ങയില്‍ ക്രൂരമായ അക്രമം അഴിച്ചുവിട്ട പൊലീസിനെയും നിയമം അനുസരിച്ച് വിചാരണ ചെയ്യണം.
അറസ്റിലായ സി. കെ. ജാനുവിനും മറ്റുളളവര്‍ക്കും മാനുഷികമായ പരിഗണന നല്‍കണം. കസ്റഡിയിലുള്ളവര്‍ ശാരീരികമായി ഉപദ്രവിക്കപ്പെടുന്നില്ലെന്നും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തണം.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി നല്‍കുന്നതില്‍ ക്ഷമിക്കാനാവാത്ത വിധം കാലതാമസം വരുത്തിയതാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചത്. ഓരോ മലയാളിയെയും ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. അരുന്ധി കത്തില്‍ പറഞ്ഞു.
വയനാട്ടില്‍ ആദിവാസികള്‍ക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാതലത്തിലെ ജനകീയ പ്രതിരോധ സംഘടനകളും രംഗത്തുവന്നു. മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആദിവാസികളുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്നും 23 സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications