മില്‍മയെ കയ്യടക്കാന്‍ നീക്കം: കുര്യന്‍
പാലക്കാട്: മില്‍മ ഉള്‍പ്പെടെ ക്ഷീരോല്‍പ്പാദക രംഗത്തെ ഇന്ത്യയുടെ സഹകരണസംഘങ്ങളെ മുഴുവന്‍ കയ്യടക്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ നീക്കം തുടങ്ങിയെന്ന് ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വി. കുര്യന്‍.
മില്‍മയും മദര്‍ ഡെയറി എന്ന കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭം ഈ നീക്കത്തിന്റെ ഭാഗമാണ്. ഈ സംയുക്ത സംരംഭത്തോടെ കേരളത്തിലെ ക്ഷീര കര്‍ഷകന്‍ വെറും പാല്‍വിതരണക്കാരനായി തരംതാഴുമെന്നും കുര്യന്‍ പറഞ്ഞു.
മില്‍മയുടെ 51 ശതമാനം ഓഹരി മദര്‍ ഡെയറിക്കു വിട്ടുകൊടുത്ത്കൊണ്ട് കരാര്‍ ഒപ്പിട്ടതോടെ കര്‍ഷകര്‍ സഹകരണസംഘത്തിന്റെ ഉടമകളല്ലാതാകും. മില്‍മയുടെ 51 ശതമാനം ഓഹരികള്‍ വെറും 51 ലക്ഷത്തിന് കയ്യടക്കാനാണ് മദര്‍ ഡെയറി ശ്രമിക്കുന്നത്. തുച്ഛവിലയ്ക്ക് മില്‍മയെന്ന ബ്രാന്‍ഡും വിജയകരമായ വിതരണശൃംഖലയും വിപണനവൈദഗ്ധ്യവും മദര്‍ ഡെയറി സ്വന്തമാക്കുകയാണ്. കര്‍ഷകരുടെ താല്പര്യങ്ങള്‍ വിരുദ്ധമായി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി ആന്റണി ഉറപ്പുനല്കിയിരുന്നതാണെന്നും കുര്യന്‍ ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications