മുത്തങ്ങ: ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂര്‍: മുത്തങ്ങ സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ഡി ജി പി കെ. ജെ. ജോസഫ് അറിയിച്ചു.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി പൊലീസ് ആറ് കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം നടത്താന്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
മുത്തങ്ങ സംഭവം ആദിവാസികള്‍ സ്വയം ആസൂത്രണം ചെയ്തതാണെന്ന് കരുതുന്നില്ല. മുന്നൂറോളം പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ് ചെയ്തത്.
സി. കെ. ജാനുവും ഗീതാനന്ദനും കീഴടങ്ങിയ സാഹചര്യത്തില്‍ ആദിവാസി കോളനികളിലെ റെയഡ് നിര്‍ത്തുമോയെന്നതിനെ പറ്റി ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഡി ജി പി പറഞ്ഞു.












Click it and Unblock the Notifications