സുരേന്ദ്രനെ റിമാന്റ് ചെയ്തു
ബത്തേരി: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്ത ബത്തേരി ഡയറ്റിലെ ലക്ചറര്‍ കെ. കെ. സുരേന്ദ്രനെ കോടതി റിമാന്റ് ചെയ്തു.
ഫിബ്രവരി 23 ഞായറാഴ്ച ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സുരേന്ദ്രനെ ഹാജരാക്കി. അറസ്റിലായ ദളിത് സമരസമിതി കണ്‍വീനര്‍ ഗീതാനന്ദന്റെ ഡയറിയിലെ ചില കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ അറസ്റ് ചെയ്തത്.
ആദിവാസികള്‍ക്ക് സമരവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തെന്നും ഗൂഢാലോചനയില്‍ പങ്കുവഹിച്ചെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.
സുരേന്ദ്രനെ പൊലീസ് സ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
മുത്തങ്ങ കേസുകളില്‍ 82 ആദിവാസികളെയും കോടതി റിമാന്റ് ചെയ്തു. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications