ജയയ്ക്ക് 55ാം പിറന്നാള്‍
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് 55 ാം പിറന്നാള്‍. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ഫോണില്‍ സംസാരിച്ചു.
ജന്മദിനാഘോഷങ്ങള്‍ വേണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കിയിരുന്നെങ്കിലും തമിഴ്നാട്ടിലെങ്ങും ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ക്ഷേത്രങ്ങളില്‍ ജയയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനാ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു.
പാവങ്ങള്‍ക്ക് സഹായമെത്തിച്ചുകൊണ്ട് തന്റെ ജന്മദിനം ആഘോഷിക്കാന്‍ ജയലളിത പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. ജയലളിതയുടെ ദീര്‍ഘായുസ്സിനായി ധനമന്ത്രി പൊന്നയ്യന്‍ നേതൃത്വത്തില്‍ഒരു ക്ഷേത്രത്തില്‍ വെള്ളിരഥം വലിച്ചു. സാത്താന്‍കുളം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഭൂരിഭാഗം മന്ത്രിമാരും അവിടെയാണ്.
കഴിഞ്ഞ പിറന്നാള്‍ ദിവസമാണ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷംവീണ്ടും ജയലളിത അധികാരമേറ്റത്.












Click it and Unblock the Notifications