Get Updates
Get notified of breaking news, exclusive insights, and must-see stories!

68 എന്‍ജിഒകള്‍ കരിമ്പട്ടികയില്‍

ദില്ലി: സര്‍ക്കാരിതര സാമൂഹ്യ സേവന സംഘടനകളെ(എന്‍ജിഒ) കേന്ദ്ര സര്‍ക്കാര്‍ നോട്ടമിടുന്നു. സര്‍ക്കാരിന് അസംതൃപ്തിയുണ്ടാക്കുന്ന തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 68 എന്‍ജിഒ സംഘടനകള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രി സത്യനാരായണ്‍ ജതിയ രാജ്യസഭയില്‍ പറഞ്ഞു.

ഫിബ്രവരി 24 തിങ്കളാഴ്ച ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസഹായം ലഭിക്കുന്ന എന്‍ജിഒ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടെക്കൂടെ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവ് നല്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്‍ജിഒകളെ നിയന്ത്രിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ആലോചിക്കാന്‍ കേന്ദ്ര മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. 1961 എന്‍ജിഒകള്‍ക്ക് 2000-2001ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും 161.65 കോടിയുടെ സഹായം ലഭിച്ചിരുന്നു. എന്നാല്‍ 2001-02ല്‍ 2665 സംഘടനകള്‍ക്ക് 190.20 കോടി രൂപ കേന്ദ്ര സഹായം ലഭിച്ചു. ഈ വര്‍ഷം 2375 എന്‍ജിഒകള്‍ക്ക് 185.63 കോടി നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+