വി എച്ച് പി ദില്ലിയില്‍ രാമക്ഷേത്ര റാലി നടത്തി
ദില്ലി: വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ദില്ലിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ഫിബ്രവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു മാര്‍ച്ച്.
അയോദ്ധ്യയില്‍ എത്രയും പെട്ടെന്ന് രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. നേരത്തേ പാര്‍ലമെന്റ് ഘെരാവൊയാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അത് മാറ്റി പാര്‍ലമെന്റ് മാര്‍ച്ച് മാത്രമാക്കി മാറ്റി.
പാര്‍ലമെന്റ് മാര്‍ച്ച് സമാധാനപരമായിരിയ്ക്കുമെന്ന് വി എച്ച് പി അന്തര്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലെ തര്‍ക്ക പ്രദേശം രാം ജന്മ ഭൂമി ന്യാസിന് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. ഈ പ്രദേശത്തിന്റെ പേര് രാമ ജന്മഭൂമി എന്ന് മാറ്റിക്കൊണ്ട് എല്ലാം പാര്‍ട്ടികളും ഒന്നിച്ച് ഒരു നിയമം പാസാക്കണമെന്നും തഗോഡിയ ആവശ്യപ്പെട്ടു.
ഘെരാവൊ നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. പാര്‍ലമെന്റ് തെരുവിലും കനത്ത സുരക്ഷാ സന്നാഹമായിരുന്നു.
ഞായറാഴ്ച രാത്രി തന്നെ ദില്ലിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
വി എച്ച് പി പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദര്‍ പ്രദേശത്ത് സമ്മേളിച്ച് മാര്‍ച്ച് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ നടക്കുന്ന ധര്‍മ്മ സന്‍സദില്‍ പങ്കെടുക്കാനെത്തിയ 10,000 ലേറെ ഹിന്ദുമത നേതാക്കന്മാര്‍ ഈ റാലിയില്‍ പങ്കെടുത്തു. സന്‍സദിന്റെ സമാപനം കൂടിയാണ് ഈ മാര്‍ച്ച്.












Click it and Unblock the Notifications