Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍ദനമേറ്റ രണ്ട് ആദിവാസികള്‍ ആശുപത്രിയില്‍

കണ്ണൂര്‍: മുത്തങ്ങ സംഭവത്തോട് അനുബന്ധിച്ച് റിമാന്റ് ചെയ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രണ്ട് ആദിവാസികളെ പൊലീസിന്റെ മര്‍ദനമേറ്റ് അവശരായ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുനെല്ലി അപ്പപ്പാറ ചുണ്ടപ്പാടി കോളനിയിലെ കിനിയന്റെ മകന്‍ രാജു (36), വെള്ളോറ കോളനിയിലെ ദാരപ്പന്റെ മകന്‍ ബാലകൃഷ്ണന്‍ (36) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടെയും ദേഹത്ത് നീരുണ്ട്. ഫിബ്രവരി 23 ഞായറാഴ്ചയാണ് ഇരുവരെയും ജയിലില്‍ കൊണ്ടുവന്നത്.

കനത്ത പൊലീസ് കാവലിലുള്ള ഇരുവരോട് സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെയും മറ്റും അനുവദിയ്ക്കുന്നില്ല.

സി. കെ. ജാനുവും ഗീതാനന്ദനും കീഴടങ്ങിയിട്ടും ആദിവാസി കോളനികളില്‍ പൊലീസ് അതിക്രമം തുടരുകയാണെന്ന് പരാതിയുണ്ട്. ഇതിനിടയില്‍ ജയിലിലും പീഡനം തുടരുന്നെന്നതിന്റെ തിളിവാണ് ഈ ആദിവാസികളുടെ ആശുപത്രി പ്രവേശനം. അറസ്റിലായ സി. കെ. ജാനുവിനേയും പൊലീസ് മര്‍ദ്ദിച്ചതായാണ് മനസ്സിലാക്കാനായത്. നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്പിയ്ക്കുമ്പോള്‍ ജാനുവും ഗീതാനന്ദനും ഭക്ഷണം കഴിയ്ക്കാത്തതുകൊണ്ട് ക്ഷീണിതരായിരുന്നെന്നല്ലാതെ പരിക്കുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫിബ്രവരി 23 ന് ജാനുവിനെ കോടതിയിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ മുഖം നീരുവന്ന് വീര്‍ത്തിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 254 ആദിവാസികളെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ 97 സ്ത്രീകളും 36 കുട്ടികളുമുണ്ട്.

അതിനിടെ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജാനുവിനും ഗീതാനന്ദനും വൈദ്യപരിശോധന നടത്തി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. എന്നാല്‍ ജാനുവിന്റെ മുഖത്ത് മര്‍ദനമേറ്റുണ്ടായ നീര് ഇപ്പോഴുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+