മുത്തങ്ങ: കേന്ദ്രം അന്വേഷിക്കും
ദില്ലി: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെക്കുറിച്ച് കേന്ദ്രം അന്വേഷിക്കുന്നു. ഫിബ്രവരി 24 തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ നിന്നുള്ള എംപിമാരായ സുരേഷ് കുറുപ്പും കൃഷ്ണദാസുമാണ് മുത്തങ്ങ സംഭവത്തെക്കുറിച്ച് ചോദ്യമുന്നയിച്ചത്. മുത്തങ്ങ വെടിവെപ്പിനെക്കുറിച്ച് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്രം പ്രത്യേക അന്വേഷണസംഘത്തെ അയക്കുമെന്ന് അദ്വാനി അറിയിച്ചത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ ഇതിനെക്കുറിച്ച് സോണിയാഗാന്ധി വിശദീകരിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.












Click it and Unblock the Notifications