ചാലക്കുടി നാരായണസ്വാമി അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളെജിലെ റിട്ട. പ്രിന്‍സിപ്പലും വയലിന്‍ വിദ്വാന്‍ ചാലക്കുടി എന്‍.എസ്. നാരായണ സ്വാമി അന്തരിച്ചു. ഹൃദ്രോഗം മൂലം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന് 78 വയസ്സായിരുന്നു. ടാഗോര്‍ തിയറ്ററില്‍ ഫിബ്രവരി 24 തിങ്കളാഴ്ച കച്ചേരി നടത്താന്‍ പുറപ്പെടും മുമ്പാണ് ഹൃദയസ്തംഭനമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നാരായണസ്വാമി പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍മാര്‍ക്കൊപ്പം വയലിന്‍ വായിച്ചിട്ടുണ്ട്. അമ്മാവന്‍ എന്‍.കെ. അഖിലേശ്വര ഭാഗവതരില്‍ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. പിന്നീട് അദ്ദേഹം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായി.
1981ല്‍ യുഎസിലെ അരിസോണ സര്‍വകലാശലയുടെ ഡോക്ടറേറ്റ് നേടി. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍ നേടി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.












Click it and Unblock the Notifications