ജാനുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി
മാനന്തവാടി: റിമാന്റ് ചെയ്യപ്പെട്ട ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി.
ഫിബ്രവരി 23 ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പനവല്ലി മിച്ചഭൂമി കോളനിയിലെ വീട്ടില്‍ റെയ്ഡ് നടന്നത്. വീട്ടില്‍ നിന്നും ചില രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.
റെയ്ഡ് നടക്കുമ്പോള്‍ ജാനുവിന്റെ അമ്മ വെള്ളച്ചിയും ചില അയല്‍ക്കാരുമാണ് വീട്ടിലുണ്ടായിരുന്നത്.
ജാനുവും ഗീതാനനന്ദനും റിമാന്റ് ചെയ്യപ്പെട്ടെങ്കിലും മുത്തങ്ങയിലെയും പരിസരത്തെയും ആദിവാസി കോളനികളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്. മുത്തങ്ങ കാട്ടിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
സമരത്തില്‍ പങ്കെടുത്ത പല ആദിവാസികളും വീടുകളില്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍കാട്ടിലുണ്ടാവുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.












Click it and Unblock the Notifications