Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കുറഞ്ഞ കാര്‍ഷീകോല്പാദനം

തിരുവനന്തപുരം: കുറഞ്ഞ കാര്‍ഷീകോല്പാദനം കേരളത്തിലെ പ്രധാന പ്രശ്നമാണെന്ന് കൃഷി മന്ത്രി കെ. ആര്‍ ഗൗരി നിയമസഭയില്‍ പറഞ്ഞു. ഇതാണ് കൃഷി മേഖല നേരിടുന്ന പ്രധാന പ്രശ്നം.

കൃഷി ഉല്പന്നങ്ങളുടെ വില ചെറുതായി ഉയരാന്‍ തുടങ്ങിയിട്ടും കേരളത്തിലെ കൃഷി മേഖല പ്രശ്നങ്ങളില്‍ നിന്ന് കരകയറിയിട്ടില്ല.

തെങ്ങിന് രോഗം പിടിപെട്ടിരിയ്ക്കുകയാണ്. ഇതാണ് തേങ്ങയുടെ ഉല്പാദനം കുറയാന്‍ കാരണ. റബര്‍, കാപ്പി, നെല്ല്, തേങ്ങ എന്നിവയുടെ വിലയിലാണ് നേരിയ കയറ്റം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ വിലകള്‍ നെല്ലിപലക കണ്ടിരുന്നു.

കൃഷി ഉല്പാദനം കൂട്ടാനായി വിശദമായ മണ്ണ് പരിശോധന കൃഷി വകുപ്പ് ഉദ്ദേശിയ്ക്കുന്നുണ്ട്. ഇതനുസരിച്ച് കൃഷി രീതികളില്‍ മാറ്റം വരുത്താനാണ് പദ്ധതി. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഈ പരിശോധന നടത്തി കഴിഞ്ഞു. ഇതിന്റെ ഫലങ്ങള്‍ വൈകാതെ പ്രസിദ്ധീകരിയ്ക്കും.

പ്രധാന കൃഷികളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പരിപാടി വ്യാപിപ്പിയ്ക്കാന്‍ കൃഷി വകുപ്പ് ഉദ്ദേശിയ്ക്കുന്നുണ്ട്.

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ക്ക് മികച്ച ഉപാധികള്‍ പറഞ്ഞുകൊടുക്കാനായി ചെലവിടണമെന്ന് കൃഷി ഉദ്വോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗൗരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+