മുത്തങ്ങ: തിങ്കളാഴ്ചയും ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ആദിവാസികള്‍ക്കെതിരായ പൊലീസ് അതിക്രമം തുടരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഫിബ്രവരി 24 തിങ്കളാഴ്ച ഇറങ്ങിപ്പോക്ക് നടത്തി.
രണ്ട് ദിവസത്തിന് ശേഷം നിയമസഭ വീണ്ടും ചേര്‍ന്നപ്പോള്‍ വയനാട്ടിലും കണ്ണൂരിലും ആദിവാസികള്‍ക്കെതിരായ പൊലീസ് അതിക്രമം തുടരുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേ സമയം ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് യു ഡി എഫ് ഉന്നതാധികാര സമിതി യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications