കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസുകാര്‍
ബത്തേരി: മുത്തങ്ങയിലെ പൊലീസ് വെടിവയ്പില്‍ ഒരു ആദിവാസി മാത്രമേ മരിച്ചിട്ടുള്ളൂവെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യമെങ്കിലും കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പരിസരവാസികളും ലോക്കല്‍ പൊലീസുകാരും പറയുന്നത്.
മുത്തങ്ങയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പറയുന്നത് മൂന്നില്‍ കൂടുതല്‍ ആദിവാസികള്‍ വെടിവയ്പില്‍ മരിച്ചിട്ടുണ്ടെന്നാണ്.
വെടിയേറ്റ് മരിച്ചവരില്‍ ചിലരെയും തൂക്കിയെടുത്ത് ആദിവാസികള്‍ ഉള്‍ക്കാട്ടിലേക്ക് പോവുന്നത് പൊലീസുകാര്‍ കണ്ടിട്ടുണ്ട്. കാട്ടില്‍ ചികിത്സ കിട്ടാതെ ഇവര്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന് പൊലീസുകാര്‍ പറയുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത പല ആദിവാസികളും വീടുകളില്‍ തിരികെ എത്തിയിട്ടുമില്ല.
ഇത്രയധികം പൊലീസ് സേന പങ്കെടുത്ത ഒരു നീക്കത്തിനിടെ ഉണ്ടായ വെടിവയ്പില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാവാനുള്ള സാധ്യത പൊലീസിന് തളളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ മരിച്ചവര്‍ യഥാര്‍ഥത്തില്‍ എത്ര പേരാണെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
മുത്തങ്ങ കാട്ടില്‍ പൊലീസ് തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പൊലീസ് സംഘം ഇതുവരെ പോയിട്ടില്ല. അതുകൊണ്ടുതന്നെ ഉള്‍ക്കാട്ടില്‍ ആദിവാസികളുണ്ടോയെന്നതിനെ പറ്റി യാതൊരു വിവരവും ലഭ്യമല്ല.












Click it and Unblock the Notifications