പ്രതിപക്ഷം സത്യഗ്രഹം തുടങ്ങി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചു.
ഫിബ്രവരി 24 തിങ്കളാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയതിന് ശേഷമാണ് പ്രതിപക്ഷാംഗങ്ങള്‍ സത്യഗ്രഹം തുടങ്ങിയത്. മുത്തങ്ങയിലും കണ്ണൂരിലെ ആറളത്തും ആദിവാസികളെ പൊലീസ് പീഡിപ്പിയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത് സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്കുണ്ടായത്.
സി പി എമ്മിലെ ഇ. പി. ജയരാജനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. ആറളത്തും കണ്ണൂരിലും നൂറുകണക്കിന് ആദിവാസികളെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ഇ. പി. ജയരാജന്‍ പറഞ്ഞു.
നിരപരാധികളായ ആദിവാസികളെ പൊലീസ് പീഡിപ്പിക്കുന്നില്ലെന്നും ആറളം ഫാമില്‍ ചില തീവ്രവാദ സംഘടനകളുടെ കൈയേറ്റമുണ്ടാവുമെന്ന ഭീഷണിയെ തുടര്‍ന്ന് പൊലീസ് ചില മുന്‍കരുതലുകള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.
ഫിബ്രവരി 23 ഞായറാഴ്ചയും മുത്തങ്ങയില്‍ വെടിവയ്പുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications